ഫേസ്ബുക്കില്‍ ഇന്ത്യയുടെ പതാകയ്ക്ക് പകരം ഇറ്റലിയുടെ പതാകയുമായി ആംആദ്മി

single-img
11 August 2014

aaapസ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പതാകയ്ക്ക് പകരം ഇറ്റാലിയന്‍ പതാക ഫെയ്‌സ്ബുക്ക് പേജില്‍ പ്രദര്‍ശിപ്പിച്ച്് ആംആദ്മി. ത്രിവര്‍ണ്ണപതാകയായി ഇന്ത്യയുടെ കൊടിക്ക് പകരം ഇറ്റാലിയന്‍ പതാകയാണ് ആം ആദ്മികള്‍ പോസ്റ്റു ചെയ്തിരുന്നത്.

പച്ച, വെള്ള, ചുവപ്പ് എന്നീ കളറുകളിലുള്ള കൊടിയാണ് ഇറ്റലിയുടെ പതാക. അത് ഇന്ത്യയുടെ പതാകയായി തെറ്റിദ്ധരിക്കുകയായിരുന്നു. സംഭവം ഫേസ്ബുക്കില്‍ വിവാദമായതോടെ ജനങ്ങളുടെ ഇടയില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ആംആദ്മികള്‍ക്ക് നേരിടേണ്ടി വന്നത്.

ഓരോ തുള്ളിയിലും ദേശസ്‌നേഹം എന്ന വാചകമാണ് ചിത്രത്തിനൊപ്പം നല്‍കിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇറ്റലിയോടാണോ ആം ആദ്മിയുടെ ദേശസ്‌നേഹമെന്ന് ചോദ്യം ഉയര്‍ന്നു. ട്വിറ്ററിലും ആം ആദ്മിയുടെ അബദ്ധം വാര്‍ത്തയായി. അതേസമയം പതാകയുടെ ചിത്രം അബദ്ധത്തില്‍ മാറിപ്പോയതാണെന്ന് പാര്‍ട്ടി നേതാവ് അങ്കിത് ലാല്‍ പറഞ്ഞു. അങ്കിത് ലാലാണ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത്