മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യ തകരുന്നു
മാഞ്ചസ്റ്റര്‍ : ഇംഗ്ലണ്ടിനെതിരായി മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയമായ തുടക്കം . മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് ഗ്രൗണ്ടില്‍ ടോസ് ജയിച്ച ഇന്ത്യന്‍ നായകന് ധോണി ആദ്യം ബാറ്റ് ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നു . തുടര്‍ന്ന് ബാറ്റിങ്ങ് ചെയ്ത ഇന്ത്യ ആന്ഡേഴ്സണ്ണിന്റേയും ബ്രോഡിന്റേയും തീപാറുന്ന ബൌളിങ്ങിനു മുന്നില്‍ നിലമ്പരിശ്ശായി. നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തിയ ഗൌതം ഗംഭീര്‍ (4)ആദ്യം തന്നെ ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ആന്ഡേഴ്സണ്ണും ബ്രോഡും രണ്ടു വിക്കറ്റ് വീതം നേടി. ഒടുവില്‍ റിപ്പോട്ട് കിട്ടുമ്പോള്‍ ഇന്ത്യ 54/4 എന്ന ദയനീയ നിലയിലാണ്.നായകന് ധോണിയും രഹാനെയുമാണ് ക്രീസ്സില്‍
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തന്റെ കന്നി സെഞ്ചുറി നേടിയ ഓള്‍ഡ് ട്രാഫോഡ് ഗ്രൗണ്ടില്‍ ഇന്ത്യ ഇതു വരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല എന്നതും പ്രസക്തമാണ്.