ഐഎസ്‌ഐഎസ് ടീഷര്‍ട്ട് ധരിച്ച സംഭവത്തില്‍ രണ്ടു തമിഴ്‌നാട്ടുകാര്‍ പിടിയില്‍

single-img
5 August 2014

ISISഇറാക്കിലെ ഐഎസ്‌ഐഎസ് ഭീകര സംഘടനയുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത സംഭവത്തില്‍ രണ്ടു തമിഴ്‌നാട്ടുകാരായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഐഎസ്‌ഐഎസ് മുദ്രയുള്ള ടീഷര്‍ട്ട് ധരിച്ചു ഒരു സംഘം യുവാക്കള്‍ റംസാന്‍ ദിനത്തില്‍ ഫേയസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അബ്ദുള്‍ റഹ്മാന്‍, മുഹമ്മദ് റിന്‍വാന്‍ എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. തിരുപ്പൂരിലെ ഒരു കമ്പനിയിലാണ് ടീഷര്‍ട്ട് നിര്‍മ്മിച്ചതെന്ന് പോലീസ് കണ്‌ടെത്തി.