ജാതിമാറി വിവാഹം ചെയ്ത പെണ്‍കുട്ടിയെ അച്ഛന്‍ തിളച്ച എണ്ണയില്‍ മുക്കിക്കൊന്നു; സംഭവം ഉത്തരേന്ത്യയിലല്ല, തമിഴ്‌നാട്ടില്‍

single-img
2 August 2014

d_2ജാതിമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയെ അച്ഛന്‍ തിളച്ച എണ്ണയില്‍ മുക്കിക്കൊന്നു. തമിഴ്‌നാട്ടില്‍ രാമനാഥപുരം മുതുകുളത്തൂരിന് സമീപം അല്ലിരാജനാ(45) തന്റെ പതിനാറുകാരിയായ മകളെ തിളച്ച എണ്ണയില്‍ മുക്കിക്കൊന്നത്.

അയല്‍വാസിയായ ധരന്‍രാജ് എന്ന യുവാവുമായി പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന മകള്‍ രഹസ്യ വിവാഹം ചെയ്തിരുന്നു. ഈ സംഭവമറിഞ്ഞ ജല്ലിരാജന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ധരന്‍രാജിനെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പവും വിട്ടു.

എന്നാല്‍ കഴിഞ്ഞ ദിവസം വീടിനു സമീപം പെണ്‍കുട്ടിയുടെ വികൃതമായ ശവശരീരം കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മകളെ കൊന്ന കുറ്റത്തിന് അല്ലിരാജനെ അറസ്റ്റു ചെയ്തത്.