ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് പോലീസുകാരന്റെ ചുംബനം

single-img
2 August 2014

kanpur-policeman-360കാണുപൂർ:കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥന്റെ ചുംബനം.സ്വന്തം ഭാര്യയെ കൊലപ്പടുത്തിയ കേസിൽ അറസ്റ്റിലായ പിയൂഷ് ശ്യാം ദേശായി എന്ന പ്രതിയ്ക്കാണു സർക്കിൾ ഓഫീസർ ആർ.കെ നായിക്കിന്റെ ചുംബനം ലഭിച്ചത്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് നായിക്കിനെ കേസിന്റെ അന്വേഷണത്തില്‍ നിന്നും മാറ്റി.

യുപിയിലെ പ്രമുഖ വ്യവസായിയുടെ മകളാണ് കൊല്ലപ്പെട്ട ജ്യോതി. പീയുഷിന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്‌ടെത്തുകയായിരുന്നു.ഡ്രൈവറുടെ സഹായത്തോടെ ജ്യോതിയെ പീയുഷ് കൊല്ലുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
നല്ല വഴിക്ക് നടക്കുമോ എന്ന ചോദ്യത്തിന് സമ്മതം മൂളിയപ്പോഴാണ്, നല്ല കുട്ടി എന്ന് അഭിനന്ദിച്ച് നായിക്ക് പ്രതിയുടെ നെറ്റിയില്‍ ചുംബിച്ചത്. അതിനു ശേഷം ദേശായിയെ ജയിലിലേക്ക് അയച്ചു.

കൊലപാതക കേസിലെ പ്രതിയെ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ വെച്ച് ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതിനെ തുടർന്ന് ഇയാളെ കേസിന്റെ ചുമതലയില്‍ നിന്നും മാറ്റിയതായി ഐജി അഷുതോഷ് പാണ്‌ടെ അറിയിച്ചു.