വരന് പറഞ്ഞിരുന്നത് 29 വയസ്സെന്ന്; മനസമ്മതവേദിയില് ദേവാലയ കുറിയെത്തിയപ്പോള് യഥാര്‍ത്ഥ പ്രായം 41: കൂട്ടത്തല്ലിനൊടുവില്‍ മനസമ്മതം മുടങ്ങി
വരന്റെ പ്രായത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടതല്ലിലും ഒടുവില്‍ മനസമ്മതം മുടങ്ങലിലും കലാശിച്ചു. കഴിഞ്ഞദിവസം കുറവിലങ്ങാടാണ് സംഭവം.
കുറവിലങ്ങാട് സ്വദേശിനി പെണ്‍കുട്ടിയുടെയും എറണാകുളം ജില്ലക്കാരനായ യുവാവിന്റെയും മനസമ്മതമായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. വിവാഹാലോചനയ്ക്കെത്തിയപ്പോള് യുവാവ് തന്റെ പ്രായം 29 വയസെന്നായിരുന്നു വധുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മനസമ്മത വേളയില്‍ യുവാവിന്റെ ഇടവകയില്‍ നിന്നും കൊടുത്തയച്ച കുറികണ്ടപ്പോഴാണ് വധുവിന്റെ വീട്ടുകാര്‍ക്ക് ഇയാളുടെ യഥാര്‍ത്ഥ പ്രായം മനസ്സിലായത്.
കുറിയില്‍ 41 വയസ്സെന്നു കണ്ട പെണ്‍വീട്ടുകാര്‍ ഇത് ചോദ്യം ചെയ്തു. ഒന്നുംരണ്ടും പറഞ്ഞ് വരന്റെ വീട്ടുകാരും പ്രശ്നത്തില്‍ ഇടപെട്ടതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. കൂട്ടതല്ലിനൊടുവില് മനസമ്മതം ഉപേക്ഷിച്ച് രണ്ടുകൂട്ടരും പിരിഞ്ഞു. മനസമ്മതം നടന്നതുമായി ബന്ധപ്പെട്ട ചിലവുകള്‍ നലകുന്നതില്‍ രണ്ടു കൂട്ടരും ധാരണയുണ്ടായ ശേഷമാണ് പിരിഞ്ഞത്.