ലാല്‍ജോസിന്റെ ലോകയാത്ര തെറ്റിപ്പിരിയാനുള്ള കാരണമെന്ത്?; ബൈജു എന്‍. നായരുടെ വെളിപ്പെടുത്തല്‍

single-img
1 August 2014

lal-jose-teamഎഴുപത്തലയഞ്ച് ദിവസങ്ങള്‍ കൊണ്ട് 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇറങ്ങിത്തിരിച്ച ലാല്‍ജോസിനും സംഘത്തിനും കൂട്ടംതെറ്റി പിരിയേണ്ടി വന്നതിന്റെ കാരണം വിശദമാക്കി സംഘാംഗം ബൈജു. എന്‍. നായര്‍. ഒരു സ്വകാര്യ എഫ്.എം. ചാനലിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ബൈജു എന്‍. നായര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ടീംലീഡറായ സുരേഷ് ജോസഫ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വെച്ച് ലാല്‍ജോസിനെ കാണാന്‍ വന്ന ആരാധകരോട് മോശമായി പ്രതികരിച്ചതാണ് സംഘാംഗങ്ങള്‍ തെറ്റിപ്പിരിയാനുള്ള കാണമെന്നാണ് ബൈജു. എന്‍. നായര്‍ വെളിപ്പെടുത്തുന്നത്. ലാല്‍ജോസിന്റെ ആരാധകരോട് മോശമായി പെരുമാറിയ സുരേഷ് ജോസഫിനോട് താന്‍ രൂക്ഷമായി പ്രതികരിച്ചതാണ് താനും സംഘവുമായി പിരിയുന്നതിലേക്ക് നയിച്ചതെന്നാണ് ബൈജു പറയുന്നത്.

തന്റെ സ്വപ്‌നമാണ് ഈ യാത്രയെന്നും എന്തുവന്നാലും ഈ യാത്ര പൂര്‍ത്തിയാക്കണമെന്നും ലാല്‍ജോസ് അതിനു ശേഷം തന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ സഹിച്ച് താന്‍ യാത്ര തുടരാന്‍ തീരുമാനിച്ചതുമായിരുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ഷിപ്പ് മുഴുവന്‍ കൊണ്ടുവന്നത് ലാല്‍ജോസാണ്. പക്ഷേ അതുപോലും കണക്കാക്കാതെ ലാല്‍ജോസ് വേണമെങ്കില്‍ ഇറങ്ങിക്കോളു, താന്‍ ഒറ്റയ്ക്ക് യാത്ര തുടര്‍ന്നോളാം എന്നാണ് സുരേഷ് പറഞ്ഞത്. താന്‍ കാരണം ലാലുവിന്റെ യാത്ര മുടങ്ങരുതെന്ന് കരുതിയാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വെച്ച് താന്‍ പിന്‍മാറിയത്: ബൈജു പറയുന്നു.

ഒന്നുകില്‍ താന്‍ വീട്ടിലേക്ക് പോകും അല്ലെങ്കില്‍ മറ്റു ചില രാജ്യങ്ങളൊക്കെണ്ടശേഷം തിരികെ പോകും എന്ന് താന്‍ പറഞ്ഞ നിമിഷം തന്നെ സുരേഷ് ജോസഫ് തന്റെ ലഗേജുകള്‍ കാറില്‍ നിന്നും ഇറക്കിവെച്ചിരുന്നു. അവിടെ തന്നെ ഉപേക്ഷിച്ച് സുരേഷ് കാര്‍ ഓടിച്ചു പോകുകയായിരുന്നു.
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം, കേരളാ ടൂറിസം എന്നീ സന്ദേശങ്ങളുമായി നേപ്പാള്‍, ചൈന, കസാഖിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ബല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ കടന്ന് ലണ്ടനിലെത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.

ബൈജു എന്‍. നായര്‍ എഫ.എമ്മിന് നല്‍കിയ ഇന്റര്‍വ്യൂ കേള്‍ക്കാം.

httpv://www.youtube.com/watch?v=AxxxNqPzE-o