ഇസ്രായേലിനു വേണ്ടി ഫേസ്ബുക്കും; പാലസ്തീന്‍ രാഷ്ട്രീയക്കാരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്തു

single-img
1 August 2014

s-FACEBOOKപാലസ്തീനുകള്‍ക്കെതിരെ ഗാസയില്‍ രക്തമൊഴുക്കുന്ന ഇസ്രായേലുകള്‍ക്കെതിരെ ഫേസ്ബുക്കും. ഫലസ്തീനിലെ രാഷ്ട്രീയക്കാരുടെ ഫെയ്‌സ്ബുക്ക് പേജുകളാണ് യാതൊരുവിധ നോട്ടീസോ അറിയിപ്പോ നല്‍കാതെ ഫെയ്‌സ്ബുക്ക് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഗാസയിലെ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബൂ മര്‍സൂഖിന്റെ 20000 ത്തോളം പിന്തുര്‍ച്ചക്കാരുള്ള അക്കൗണ്ട് ഫെയ്‌സ്ബുക്ക് സസ്‌പെന്‍ഡ് ചെയ്തു. ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഒഴിവാക്കാനുള്ള വിചിത്ര നയം ആവിഷ്‌കാര സ്വാതന്ത്ര അവകാശത്തിനു നേരെയുള്ള ലംഘനമാണെന്നും അബൂ മര്‍സൂഖ് പറഞ്ഞു. ഇതിനുമുമ്പ് പ്രമുഖരായ ഹമാസ് മെമ്പര്‍മാരുടെ പേജുകളും ഫേസ്ബുക്ക് ഇത്തരത്തില്‍ സസ്‌പെന്റ് ചെയ്തിരുന്നു.

മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയാണ് ഫേസ്ബുക്ക് ഫലസ്തീനികളുടെ പേജുകള്‍ ഒഴിവാക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അധികൃതരുടെ തീരുമാനം അസാധാരണമാവും എതിര്‍പ്പുളവാക്കുന്നതുമാണെന്നും ഹമാസ് പ്രതിനിധികള്‍ പറഞ്ഞു.

ഇസ്രായേലിന്റെ സാധാരണക്കാര്‍ക്കു നേരെയുള്ള നരനായാട്ട് ലോകമറിഞ്ഞത് ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ്.