എബോള വൈറസ്‌:ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദേശം

single-img
1 August 2014

download (11)പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന്‌ മാരകമായ എബോള വൈറസ്‌ ബാധയെകുറിച്ചുളള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്‌ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദേശം.വൈറസ്‌ ബാധ വ്യാപിച്ചതിനെ തുടര്‍ന്ന്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കാനാണ്‌ തീരുമാനം. എബോള ബാധിച്ചാല്‍ പ്രത്യേകിച്ച്‌ ചികിത്സയൊന്നുമില്ല. വൈറസ്‌ ബാധിക്കുന്ന 90 ശതമാനവും മരണത്തിന്‌ കീഴടങ്ങും.

 
ശരീരദ്രവങ്ങളിലൂടെയാണ്‌ വൈറസ്‌ വ്യാപിക്കുന്നത്‌. മൂക്കൊലിപ്പ്‌. ഛര്‍ദ്ദി, പനി, മസില്‍ വേദന, തൊണ്ടവേദന, ക്ഷീണം എന്നിവയാണ്‌ വൈറസ്‌ ബാധയുടെ ലക്ഷണങ്ങള്‍. മറ്റു രോഗങ്ങള്‍ക്കും ഇതേ ലക്ഷണമുളളതിനാല്‍ വൈറസ്‌ ബാധ തിരിച്ചറിയാന്‍ വിഷമമുണ്ടാക്കുന്നു.