കോമണ്‍വെല്‍ത്ത് ഗെയിംസ്:ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് സ്വർണം

single-img
1 August 2014

gowda_2_0_0_0കോമണ്‍വെല്‍ത്ത് ഗെയിംസ് ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ വികാസ് ഗൗഡ സ്വര്‍ണ മെഡല്‍ നേടി.
ഫൈനലില്‍ മൂന്നാമത്തെ ശ്രമത്തില്‍ 63.64 മീറ്റര്‍ എറിഞ്ഞാണ് ഗൗഡ സ്വര്‍ണം നേടിയത്.കഴിഞ്ഞ ഡൽഹി ഗെയിംസിൽ ഗൗഡ വെള്ളി നേടിയിരുന്നു.

 
1958ലെ കാര്‍ഡിഫ് ഗെയിംസില്‍ മില്‍ഖാ സിങ് സ്വര്‍ണം നേടിയ ശേഷം ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പുരുഷ അത്‌ലറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്നത്.ഇതോടെ 13 സ്വർണവും 20 വെള്ളിയും 14 വെങ്കലവും അടക്കം 47 മെഡലുമായി പട്ടികയിൽ അ‌ഞ്ചാം സ്ഥാനത്താണ് ഇന്ത്യ.