പുനെയിലെ മണ്ണിടിച്ചിലില്‍ 15 പേര് മരിച്ചു : 150 ഓളം പേര് കുടുങ്ങിക്കിടക്കുന്നു
30 July 2014
പുനെ : മഹരാഷ്ട്രയിലെ പുനെയില്‍ കനത്ത മഴയെതുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ 15 പേര് മരിച്ചു 150 ഓളം പേര് കുടുങ്ങിക്കിടക്കുന്നു. പൂനെ അംബേ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ 5 മണിയോടെ കനത്ത മഴയെത്തുടര്‍ന്ന് മലയിടിഞ്ഞ് മണ്ണും ചെളിയും വലിയ കല്ലുകളും അടക്കം വീടുകള്‍ക്ക് മേലേക്ക് പതിക്കുകയായിരുന്നു . സംഭവത്തില്‍ 40 ഓളം വീടുകള്‍ തകര്‍ന്നു . തുടര്‍ന്ന് കേന്ദ്ര ദുരിതാശ്വാസ സേനയും പോലീസും രക്ഷാപ്രവര്‍ത്തനത്തിനായി എത്തുകയായിരുന്നു.
മഴ തുടരുന്നതിനാലും ഒറ്റപ്പെട്ട സ്ഥലമായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുമെന്നാണ് കരുതുന്നത്. സംഭവസമയത്ത് എല്ലവരും വീടിനകത്തായതിനാല്‍ മരണസംഖ്യ യേറാനും സധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.