സോളാര്‍ കേസ് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സരിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി

single-img
25 July 2014

download (19)സോളാര്‍ കേസ് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പ്രതി സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. കമ്മീഷന്‍ രൂപവത്കരണത്തിന്റെ തുടര്‍ച്ചയായി ഒരു നോട്ടീസ് കിട്ടിയെന്നതിന്റെ പേരില്‍ വ്യക്തിക്ക് ഇത്തരം തീരുമാനങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ജഡ്ജി കെ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.

 
കമ്മീഷനെ നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കില്ല എന്നും ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ വിഷയം പരിശോധിച്ചാല്‍ അത് ഏതെങ്കിലും വ്യക്തിക്കെതിരല്ലെന്നത് വ്യക്തമാണ് എന്നും കോടതി വ്യക്തമാക്കി. . അതിനാല്‍ ഹര്‍ജി അംഗീകരിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. വിഷയത്തിന്റെ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതിനാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.