കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സംയുക്ത സമര സമിതി ആഗസ്ത് 27 അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തും

single-img
25 July 2014

download (20)സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കുന്നതിനെതിരെയും ദേശസാത്കൃത റൂട്ടുകള്‍ വില്‍ക്കുന്നതിനെതിരെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സംയുക്ത സമര സമിതി ആഗസ്ത് 27 അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് വൈക്കം വിശ്വന്‍ അറിയിച്ചു.

 

ഇതിന് മുന്നോടിയായി ഓഗസ്റ്റ്‌ രണ്ടിന് വൈകുന്നേരം അഞ്ചിന് എല്ലാ ഡിപ്പോകള്‍ക്ക് മുന്നിലും മനുഷ്യച്ചങ്ങല തീര്‍ക്കും. തലസ്ഥാനത്ത് കിഴക്കേക്കോട്ടയിലെ ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ മനുഷ്യച്ചങ്ങല നീളും. ആഗസ്ത് ഏഴിന് സംസ്ഥാന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. 11 മുതല്‍ ജില്ലാ കണ്‍വെന്‍ഷന്‍ ചേരും. 20 ന് യൂണിറ്റ് തല കണ്‍വെന്‍ഷനുകള്‍ നടത്തും.

 
സര്‍ക്കാറിന്റെ പുതിയ തീരുമാനം സ്വകാര്യ ബസുടമകള്‍ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. താത്കാലിക പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാനുള്ള തീരുമാനം കോര്‍പ്പറേഷനെ തകര്‍ക്കാനാണ്. അധിക ജീവനക്കാരുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ജീവനക്കാരില്ലെന്ന് പറയുകയും ചെയ്യുന്നു അദ്ദേഹം പറഞ്ഞു .
സ്വകാര്യ ബസുടമകള്‍ക്ക് അനുകൂലമായി സര്‍ക്കാരിറക്കിയ ഉത്തരവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കെ.എസ്.ആര്‍. ടി.സിക്ക് ദോഷം ചെയ്യുമെന്ന് കെ.കെ. ദിവാകരന്‍ പറഞ്ഞു.