രാജേഷ് ഖന്നയുടെ ബംഗ്ലാവ് 90 കോടിക്ക് മുംബൈ വ്യവസായി വാങ്ങി .

single-img
25 July 2014

rajesh_khannaമുംബൈ : ബോളീവുഡ് സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്നയുടെ മുംബൈയിലെ കാര്‍ട്ടര്‍ റോഡിലെ “ആശിര്‍വാദ്” എന്ന പേരിലറിയപ്പെടുന്ന ബംഗ്ലാവ് 90 കോടിക്ക് മുംബൈയിലെ വ്യവസായ പ്രമുഖന്‍ വാങ്ങി . ആള്‍ കാര്‍ഗൊ ലോജിസ്സ്റ്റിക്ക്സിന്റെ നിര്‍വ്വാഹകസമിതി അദ്ധ്യക്ഷനായ ഷാഷി കിരണ്‍ ഷെട്ടിയാണ് വന്‍ തുക കൊടുത്ത് ബംഗ്ലാവ് വാങ്ങിയത് . കടലിന് സമീപത്തയിരിക്കുന്ന സൂപ്പര്‍ സ്റ്റാരിന്റെ ബംഗ്ലാവ് ആരാധകരുടെ സ്വപ്ന കേന്ദ്രമായിരുന്നു. 603 ചതുരശ്ര മീറ്ററിലുള്ള ബംഗ്ലാവ് നേരത്തെ തന്നെ വന്‍ തുകക്കു വില്‍ക്കപ്പേടുമെന്ന് സംശയിക്കപ്പെട്ടിരുന്നു.

1979 -ല്‍ ബോളീവുഡ് നടി ഡിംപിള്‍ കപാഡിയയെ വിവാഹം കഴിച്ച ഖന്ന 2012 ല്‍ തന്റെ 69-മത്തെ വയസ്സില്‍ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ത്വിങ്കിള്‍ ഖന്നയും ,റിങ്കി ഖന്നയുമാണു ബംഗ്ലാവ് വില്‍ക്കുന്നതായി അറിയിച്ചത് . പല പ്രമുഖന്മാരുമായുള്ള കടുത്ത മത്സരത്തിനൊടുവില്‍ ഖന്നയുടെ മനോഹര സൌദം കിരണ്‍ ഷെട്ടി സ്വന്തമാക്കുകയായിരുന്നു.