അമ്മയുടെ കറിക്കത്തി കൊണ്ടുള്ള തല്ല് വെട്ടായി മാറി;മകനു ഗുരുതര പരിക്ക്

single-img
25 July 2014

hunting_knifeതിരുവനന്തപുരം;മകന്റെ കുസൃതി കണ്ട് പെട്ടെന്ന് ദേഷ്യം വന്ന അമ്മ മകനെ തല്ലിയത് കൈയ്യിലിരുന്ന കറിക്കത്തി കൊണ്ട്.പക്ഷേ തല്ല് വെട്ടായി മാറി മകനു ഗുരുതര പരിക്ക്.പരുക്കേറ്റ മകനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാപ്പനംകോട് സ്വദേശി പതിനാലുകാരനായ ബിജുവിനാണു പരിക്കേറ്റത്.പെട്ടന്നുണ്ടായ ദേഷ്യത്തിൽ കറിക്കത്തിയുടെ മൂർഛയില്ലാത്ത ഭാഗം കൊണ്ടാണു ബിജുവിനെ അമ്മ തല്ലിയതെങ്കിലും തല്ലുകൊണ്ടത് മൂർഛയുള്ള ഭാഗം കൊണ്ടായിപ്പോയി.അതിനെ തുടർന്നാണു ബിജുവിനു പരിക്കേറ്റത്