മാനഭംഗകേസുകളിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായി

single-img
24 July 2014

rape victim_2_2_0ലോകത്തിൽ മാനഭംഗങ്ങളുടെ കണക്കെടുത്താൽ അതിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായി വരുമെന്ന് യു എൻ ക്രൈം ട്രെൻറ് സർവ്വെ പുറത്തുവിട്ട പുതിയ കണക്കുകൾ പറയുന്നു . കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവാണ് ഇക്കാര്യം ബുധനാഴ്ച ലോക്‌സഭയെ അറിയിച്ചത്.

 

2010 ൽ വിവിധ രാജ്യങ്ങളിൽ നടന്ന മാനഭംഗങ്ങളുടെ കണക്കെടുത്താണ് യു എൻ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൻപ്രകാരം 85,593 കേസുകൾ റിപ്പോർട്ട് ചെയ്ത യു എസ്സും, 41,180 കേസുകൾ റിപ്പോർട്ട് ചെയ്ത ബ്രസീലുമാണ് മാനഭംഗങ്ങളുടെ കണക്കിൽ ഇന്ത്യക്ക് മുന്നിലുളള രാജ്യങ്ങൾ. യു എൻ പുറത്തുവിട്ട പുതിയ കണക്കുപ്രകാരം ഇന്ത്യയിൽ 22,172 മാനഭംഗങ്ങൾ റിപ്പോർട്ട് ചെയ്തു.