മംഗള്‍യാന്‍ 80 ശതമാനം യാത്ര ദൂരം പിന്നിട്ടു

single-img
23 July 2014

mangalyaan-probeഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രയുടെ 80 ശതമാനം ദൂരം പിന്നിട്ടു. പേടകം ഇപ്പോള്‍ ഭൂമിയില്‍നിന്ന്‌ 54 കോടി കിലോമീറ്റര്‍ അകലെയാണ്‌. മംഗള്‍യാന്‍ സെപ്‌റ്റംബര്‍ 24നു ചൊവ്വയിലെത്തുമെന്നാണു പ്രതീക്ഷയെന്ന്‌ ഐ.എസ്‌.ആര്‍.ഒ. ട്വീറ്റ്‌ ചെയ്‌തു.
പേടകത്തിന്റെ അടുത്ത ദിശാമാറ്റം അടുത്തമാസം നടക്കും. പേടകം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐ.എസ്‌.ആര്‍.ഒ. അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണു ശ്രീഹരിക്കോട്ടയില്‍നിന്ന്‌ മംഗള്‍യാന്‍ വിക്ഷേപിച്ചത്‌.