നോമ്പുതുറക്കായി വെച്ച ചായ ചെമ്പിൽ വീണ ഒന്നര വയസുകാരി മരിച്ചു

single-img
23 July 2014

നോമ്പുതുറക്കായി വെച്ച ചായ ചെമ്പിൽ വീണ ഒന്നര വയസുകാരി മരിച്ചു. കാവനൂർ തവരാപ്പറമ്പ് പാലക്കാപ്പറമ്പ് ഷരീഫ്-റിസാന ദമ്പതികളുടെ ഏക മകൾ നിദഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് റിസാനയുടെ പുൽപ്പറ്റ സ്രാമ്പിക്കലുള്ള ബന്ധുവീട്ടിലാണ് സംഭവം.
ചൂടുള്ള ചായ നിറച്ചുവച്ച ചെമ്പിനടുത്തേക്ക് എത്തിയ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലയോടെ മരണപ്പെടുകയായിരുന്നു.