മന്ത്രവാദത്തിനിടെ യുവതിയെ കൊലശപ്പടുത്തിയ വ്യാജസിദ്ധനെ റിമാന്‍ഡുചെയ്തു

single-img
22 July 2014

sirajudheenതഴവ വട്ടപറമ്പ് കണ്ണങ്കരക്കുറ്റിയില്‍ ഹസീന(27) മന്ത്രവാദ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സിറാജുദീനെ കോടതി റിമാന്‍ഡ് ചെയ്തു. കരുനാഗപള്ളി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാളെ കൊല്ലം ജില്ലാ ജയിലില്‍ എത്തിച്ചു. വിവാഹത്തട്ടിപ്പ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിറാജുദീന്‍. ഹസീനയെ ഇയാള്‍ ബോധപൂര്‍വം കൊലപ്പെടുത്തിയെന്നാണു പോലീസ് നിഗമനം.