മോദിയെ കണ്ട് അമേരിക്ക് ഞെട്ടും; മോദിയുടെ അമേരിക്കന്‍ യാത്രയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് അംബാനിമാരുടെ ഡിസൈനര്‍

single-img
22 July 2014

modiതന്റെ ആദ്യ അമേരിക്കന്‍ യാത്ര ഒരു സംയഭവമാക്കി മാറ്റാനുള്ള പുറപ്പാടിലാണ് ഇന്ത്യന്‍ പ്രധാനബമന്ത്രി നരേന്ദ്രമോദി. തന്റെ സ്‌റ്റൈലിലൂടെ അമേരിക്കയെ ഞെട്ടിക്കാന്‍ തന്നെയാണ് മോദിയുടെ ശ്രമം. അതിനായി തന്റെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ മോദി തെരഞ്ഞെടുത്തിരിക്കുന്നത് അംബാനിമാര്‍ക്കും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ളവര്‍ക്കു വസ്ത്രങ്ങള്‍ രൂപ കല്പന ചെയ്യുന്ന അന്താരാഷ്ട്ര ഫാഷന്‍ ഡിസൈനര്‍ ട്രോയ് കോസ്റ്റയെയാണ്. ഏറെക്കാലമായി തന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്ന അഹമ്മദാബാദിലെ ജേഡ് ബ്ലൂ എന്ന ഡിസൈനറെ ഒഴിവാക്കിയാണ് മോദി ഇപ്പോള്‍ ട്രോയി കോസ്റ്റയെ കൂട്ടുപിടിച്ചിരിക്കുന്നത്.

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മോദി ഒരു വിട്ടു വീഴ്ചയ്ക്കും തയാറല്ലെന്നതിന്റെ തെളിവാണ് ഏറെക്കാലം തനിക്കു വിലക്കു കല്‍പിച്ച അമേരിക്കയില്‍ പോകുമ്പോള്‍ ലോകോത്തര ഫാഷന്‍ ഡിസൈനറെ തന്നെ മോദി കൂട്ടു പിടിച്ചത്. രാജ്യത്തെ പുതിയ ഫാഷന്‍ ഐക്കണാണു മോദിയെന്നും മോദി കുര്‍ത്ത തരംഗമായെന്നും ടൈം മാഗസിന്‍ പറഞ്ഞത്. മോദിയുടെ ബുള്‍ഗെറി ഗ്ലാസും, മൊവാഡൊ വാച്ചും അദ്ദേഹത്തിന്റെ ഫാഷന്‍ സെന്‍സിനെ എടുത്തുകാട്ടുന്നുവെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞത്. മാര്‍ഗരറ്റ് താച്ചര്‍, റൊണാള്‍ഡ് റീഗന്‍, ഷിന്‍സൊ ആബെ, വല്‍ദിമര്‍ പുടിന്‍ തുടങ്ങിയ ലോക നേതാക്കളോടാണു മോദിയെ മാധ്യമങ്ങള്‍ ഉപമിച്ചത്.