ആറു വയസുകാരിയെ സ്കൂളിൽ പീഡിപ്പിച്ച സംഭവം:കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമർശം വിവാദമാവുന്നു

single-img
22 July 2014

Siddaramaiah_1518939fബാംഗ്ളൂരിൽ ആറു വയസുകാരിയെ സ്കൂളിൽ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പരാമർശം വിവാദമാവുന്നു. ഇ വിഷയം സംബന്ധിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ്,​ നിങ്ങൾക്ക് ബലാത്സംഗ വാർത്തകൾ മാത്രമേ നൽകാനുള്ളോയെന്ന് ക്ഷുഭിതനായി സിദ്ധരാമയ്യ ചോദിച്ചത്.

 

 

സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എവിടെയെല്ലാം ഗുണ്ടാനിയമം പ്രയോഗിക്കാമോ അവിടെയെല്ലാം പ്രയോഗിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ബാംഗ്ളൂരിൽ ബലാത്സംഗങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് വിമർശനം ഉയർന്നിരിക്കുന്നതിനിടെയാണ് പുതിയ വിവാദം.