യുവതിയെ കബളിപ്പിച്ച് 1.30 കോടിയുമായി ഫേസ്ബുക്ക് സുഹൃത്ത് കടന്നു

single-img
22 July 2014

facebook-broken-like-375x175 (1)ഡെറാഡൂണ്‍ : യുവതിക്ക് 9 കോടി വാഗ്ദാനം നല്‍കിയ ശേഷം 1.30 കോടിയുമായി ഫേസ്ബുക്ക് സുഹൃത്ത് കടന്നുകളഞ്ഞത്. ഡെറാഡൂണിലെ രാം വിഹാര്‍ നിവാസിയായ ബീനാ ബോര്‍ തക്കൂറാണു കബളിപ്പിക്കലിനിരയായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട “ആന്‍ഡേർസണ്‍“ എന്നയളുമായി  യുവതി  സൗഹൃദത്തിലായതാണ് കബളിപ്പിക്കലില്‍ കലാശിച്ചത്.

റിസര്‍വ് ബാങ്കിന്റെ ഫോറിൻ എക്സ്ചേഞ്ചിലെ ഉദ്യോഗസ്ഥനാണ് താനെന്നു പറഞ്ഞ്  യുവതിയുമായി ആടുത്തത്. കൂടാതെ ഇന്ത്യയിലെ നിര്‍ധനരെ സഹായിക്കനായി 1.30 കോടി രുപയോളം ആവശ്യപ്പെടുകയായിരുന്നു. പകരമായി 9 കോടി രൂപ  യുവതിക്ക് തിരിച്ച് നല്‍കാമെന്ന് സുഹൃത്ത് വാഗ്ദാനം നല്‍കി . ഇതു വിശ്വസിച്ച യുവതി സുഹൃത്തിന്റെ  25 ഓളം ബാങ്ക്  അക്കൗണ്ടിലേക്ക്  1.30 കോടിയോളം  നിക്ഷേപിക്കുകയായിരുന്നു .

പിന്നീട് സുഹൃത്തിനെ കുറിച്ച് യാതൊരു വിവരവുമില്ലാത്തപ്പോഴാണു  താന്‍ കബളിപ്പിക്കലിന് ഇരയായിരിക്കുന്നെന്ന് യുവതിക്കു മനസ്സിലായത്. ഉടന്‍ തന്നെ യുവതി ഡെറാഡൂണ്‍ പോലിസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു .  ഡെറാഡൂണ്‍ എസ്.പി .അജയ് റൗതെല , പ്രതിക്കെതിരെ  സെക്ഷന്‍ 420 പ്രകാരം വഞ്ചന, കബളിപ്പിക്കല്‍ , മോഷണം എന്നീ കുറ്റങ്ങള്‍ക്ക് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി പണം നിക്ഷേപിച്ച ബാങ്ക്  അക്കൗണ്ടുകള്‍ കേരളം , കര്‍ണ്ണാടക , തമിഴ്നാട് എന്നീ പ്രദേശങ്ങാളിലേതാണെന്നണ് പോലീസ് പറയുന്നത്.