രാഷ്ട്രപതി സംസ്ഥാനത്തെത്തി

single-img
18 July 2014

pranab-mukherjee2012ദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കേരളത്തിലെത്തി. കാസര്‍ഗോട്ടുള്ള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ബിരുദദാന ചടങ്ങിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുന്നത്. ഉച്ചകഴിഞ്ഞു 2.35നു മംഗലാപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം 3.15-ന് കാസര്‍ഗോഡ് ഹെലിപാഡിലെത്തി.

5.40-നു മംഗലാപുരം വഴി തിരുവനന്തപുരത്തേക്കു തിരിക്കുന്ന രാഷ്ട്രപതി വൈകുന്നേരം 6.55-നു തിരുവനന്തപുരം വ്യോമസേനാ താവളത്തിലെത്തും. 7.35-നു തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു രാജ്ഭവനില്‍ വിശ്രമിക്കും. ശനിയാഴ്ച രാവിലെ 9.50-നു പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി 10.45-നു വിമാനമാര്‍ഗം തൃശിനാപ്പള്ളിയിലേക്കു പോകും.