കുട്ടികളെ കടത്തിയ സംഭവത്തില്‍ അന്വേഷണം നിലച്ചോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

single-img
16 July 2014

high courtഅന്യസംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് കുട്ടികളെ കടത്തി കൊണ്ടുവന്ന കേസില്‍ അന്വേഷണം നിലച്ചോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. കുട്ടികളെ കടത്തിയ സംഭവം ഗൗരവമായാണ് കാണുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അന്യസംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ കേരളാ പൊലീസിന്റെ അന്വേഷണത്തിന് പരിമിതികള്‍ ഉണ്ട്. ദേശീയതലത്തിലെ കുറ്റകൃത്യമായതിനാലാണ് കേസ് ഏറ്റെടുക്കുന്നതെന്നും സി.ബി.ഐയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.