ചൈനീസ് പ്രസിഡന്റുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

single-img
15 July 2014

Chinaബ്രസീലില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്തി. 80 മിനിറ്റാണ് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയത്.

ചര്‍ച്ചകള്‍ക്ക് ശേഷം ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ലോകം അത് ശ്രദ്ധിക്കുന്നുവെന്ന് ഷീ ചിന്‍പിംഗ് മോദിയോട് പറഞ്ഞു. കൈലാസ് മാനസസരോവര്‍ യാത്രയുടെ രണ്ടാം റൂട്ട് തുറക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മോദി തുടക്കം കുറിച്ചു.

ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്ക വിഷയം സൗഹാര്‍ദപരമായി ഒത്തുതീര്‍പ്പാക്കണമെന്നാണ് ഇന്ത്യുടെ താല്‍പര്യമെന്നും മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു. മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും ചൈന അഭിപ്രായപ്പെട്ടു.