ഒന്നാം ലോക മഹായുദ്ധകാലത്തെ പ്രണയകഥയുമായി പുതിയ ചിത്രം
9 July 2014
ഒന്നാം ലോക മഹായുദ്ധകാലത്തെ ഇന്ത്യന്‍ പട്ടാളക്കാരുടെ പ്രണയകഥയുമായി പുതിയ ചിത്രമൊരുങ്ങുന്നു . “ജയ ഗംഗ ” , “വന്‍ ഡോളര്‍ കറി ” എന്നീ ചിത്രങ്ങളുടെ സംവിധായകനായ പാരിസിലെ ഇന്ത്യന്‍ വംശജന് വിജയ് സിംഗ് ആണ് ചിത്രം ഒരുക്കുന്നത് .
“മാഡിമോസില്ലേ ഫ്രാന്‍സ് പ്ലുരെ” എന്ന് പേരിട്ടിരിക്കുന്ന ഫ്രഞ്ച് ചിത്രത്തില്‍ ഒന്നാം ലോക മഹായുദ്ധകാലത്തെ 14 ലക്ഷത്തോളം ഇന്ത്യന്‍ പട്ടാളക്കാരുടെ പങ്കാളിത്തവും ഫ്രാന്‍സില്‍ വച്ചുള്ള അവരുടെ ദീനതകളും യാതനകളും നിറഞ്ഞ ജീവിതവും അസ്പധമാക്കിയുള്ളതാണ് . ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ക്കുറിച്ച് ഏവര്‍ക്കും അറിവുണ്ടെങ്കിലും ഒന്നാം ലോക മഹായുദ്ധകാലത്തെ ഇന്ത്യന്‍ പട്ടാളക്കാരുടെ സംഭാവന അറിയാവുന്നവര്‍ അപൂര്വ്വമാനെന്നും ,ചിത്രം ഹൃദയ സ്പര്‍ശിയായ ഒരു പ്രണയകഥ കൂടി യാണെന്നും സംവിധായകനായ സിംഗ് പറയുന്നു.