ഇറാക്കില്‍ നിന്നും നാലു മലയാളികള്‍ കൂടി നാട്ടിലെത്തി

single-img
8 July 2014

map_of_iraqഇറാക്കില്‍ നിന്നും നാല് മലയാളികള്‍ കൂടി നാട്ടില്‍ തിരികെ എത്തി. പത്തനംതിട്ട സ്വദേശിനി ആര്യ, കോട്ടയം കൈപ്പുഴ സ്വദേശിനി ജിഷ, കോന്നി സ്വദേശിനി സിഞ്ചു എന്നി നഴ്‌സുമാരും പാലക്കാട് സ്വദേശി സതീഷുമാണ് പുലര്‍ച്ചേ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്.

ഇറാക്കില്‍ നിന്നും ദുബായി വഴി കൊച്ചിയിലെത്തിയ ഇവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.