ഭരണം കിട്ടിയപ്പോള്‍ മോദിക്ക് മറവി കൂടി; ആധാറിനെ എതിര്‍ത്ത മോദി ഇപ്പോള്‍ ആധാര്‍ പ്രിയന്‍

single-img
7 July 2014

narendra-modi1പ്രതിപക്ഷ സ്ഥാനത്തിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്ത ആധാറിനെ ബി.ജെ.പി ഭരണപക്ഷത്തെത്തിയപ്പോള്‍ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. ആധാര്‍ വേണ്ട, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ മതിയെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 65 കോടി ജനങ്ങളെ ഇതുവരെ ഉള്‍പ്പെടുത്തിയ പദ്ധതിയില്‍, ഏറ്റവും വേഗം 100 കോടി പേരെ തികയ്ക്കണമെന്ന് ആധാര്‍ ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു.

പാചകവാതക സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും ആധാറിലൂടെ നല്‍കുന്നതും തുടരും. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കുവാനും സാധ്യതയുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, യുഐഡിഎഐ ഡയറക്ടര്‍ ജനറല്‍ വിജയ് മദന്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു തീരുമാനം.