താന്‍ ദൈവത്തെ അനുസരിക്കുന്ന പോലെ എല്ലാ ഇസ്ലാംമത വിശ്വാസികളും തന്നെ അനുസരിക്കണമെന്ന് ‘അഭിനവ’ ഖലീഫ

single-img
7 July 2014

isisസ്വയം പ്രഖ്യാപിത ഖലീഫയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നേതാവുമായ അബുബേക്കര്‍ അല്‍ ബാഗ്ദാദി മൊസൂളിലെ അല്‍നൂര്‍ മോസ്‌കില്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയോട് അനുബന്ധിച്ചു നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ശനിയാഴ്ചയാണ് ഇന്റര്‍െനറ്റില്‍ കൂടി പുറത്തു വന്നത്.

താന്‍ ദൈവത്തെ അനുസരിക്കുന്ന പോലെ എല്ലാ മുസ്‌ലിംകളും തന്നെ അനുസരിക്കണമെന്നാണ് പുതിയ ഖലീഫാ പറഞ്ഞിരിക്കുന്നത്. ഐഎസിനെതിരേ പോരാടുന്ന ഇറാക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഇറാക്കിലും സിറിയയിലും ഒട്ടേറെ പ്രദേശങ്ങള്‍ കൈയടക്കിയ ഭീകരസംഘടനയായ ഐഎസിന്റെ(മുന്‍ ഐഎസ്‌ഐഎല്‍) നേതാവായ ബാഗ്ദാദി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്.