ഉദരത്തിനുള്ളില്‍ വേദന , പരിശോധിച്ചപ്പോള്‍ ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർ ഉപേക്ഷിച്ച തൂവ്വാല

single-img
7 July 2014

article-2682552-1F704CA000000578-321_306x370ഉത്തരേന്ത്യയിലെ നോയ്ഡയില്‍ യുവതിയുടെ ഉദരത്തിനുള്ളില്‍ സിസേറിയനു ശേഷം തൂവാല ഉപേക്ഷിച്ചതായി കണ്ടെത്തി . ഉദരത്തില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനക്ക് വിധേയായ യുവതിയുടെ വയറിനുള്ളില്‍ തൂവ്വാലയുള്ളതായി കണ്ടെത്തി .
സാകേത് സ്വദേശിനി യായ നമ്രത ഭാര്‍ഗവ (33) എന്ന യുവതി നോയ്ഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബറില്‍ സിസേറിയന്‍ മൂലം ഒരു കുഞ്ഞിനു ജന്മംനല്‍കി . എന്നാല്‍ വീട്ടിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും വേദന ശമിക്കാത്തതിനെ തുടര്‍ന്ന്‍ യുവതി പല പരിശോധനക്ക് വിധേയായെങ്കിലും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല . വേദന തീരെ അസ്സഹനീയമായപ്പോള്‍ ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലൂടെയാണ് വയറിനുള്ളില്‍ സാമാന്യം വലിപ്പമുള്ള തൂവാലയുള്ളതായി കണ്ടെത്തിയത് .

നോയ്ഡയിലെ ഫോര്ടിസ് ആശുപത്രിയില്‍ സിസേറിയനു വിധേയയായ യുവതിയുടെ ഉദരത്തിനുള്ളില്‍ ഓപ്പറെഷന്‍ കഴിഞ്ഞ് ഡോക്ടര്‍മാര്‍ തൂവാല ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു . രോഗികള്‍ക്ക് സുരക്ഷിതത്വം തങ്ങളുടെ ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നതെന്നും തങ്ങളുടെ ഡോക്ടര്‍മാരില്‍ നിന്നും ഇങ്ങനെ ഒരു കൈപിഴവ് അവിസ്വസനീയമാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു .
യുവതിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. ഇതേ തുടര്‍ന്നു ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ സാകേത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി .