അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും കമ്പ്യൂട്ടറില്‍ ശേഖരിച്ച് കുട്ടികള്‍ക്കും മറ്റും പകര്‍ത്തി നല്‍കുന്നയാള്‍ അറസ്റ്റില്‍

single-img
6 July 2014

download (1)അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും കമ്പ്യൂട്ടറില്‍ ശേഖരിച്ച് അവ കുട്ടികള്‍ക്കും മറ്റും പകര്‍ത്തി നല്‍കുന്നയാള്‍ അറസ്റ്റില്‍. ശ്രീകാര്യം ഹൈസ്‌കൂളിന് മുന്‍വശത്ത് ഇന്റര്‍നെറ്റ് കട നടത്തിവന്ന ഗാന്ധിപുരം ജോണ്‍ നിവാസില്‍ അഭിലാഷ് (30) ആണ് ആന്റി പൈറസി സെല്ലിന്റെ പിടിയിലായത്.ആയിരത്തോളം അശ്ലീല ക്ലിപ്പിങ്ങുകള്‍ ശേഖരിച്ചുെവച്ചിരുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും അഞ്ച് കാര്‍ഡ് റീഡറുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.