മോദിയും 30 ദിവസവും

single-img
2 July 2014

ജി. ശങ്കര്‍

narendra-modi-feb-1അധികാരത്തില്‍ ആരുവാലും ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും വിലക്കയറ്റത്തിന്റെ നീരാളി പിടിത്തത്തില്‍ നിന്നോ സാധാരണക്കാരന്റെ ദുരിതത്തിന് അറുതി വരുത്തുമൊന്നോ ആരും പ്രതീക്ഷിക്കേണ്ട എന്നു തന്നെയൊണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ഒരു മാസം പിന്നിടുമ്പോൾ. രാജ്യത്തെ മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തെത്ത ഞെട്ടിച്ച്കൊണ്ട് കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ പല തീരുമാനങ്ങളും രാജ്യത്തെ മാത്രമല്ല അന്താരാഷ്ട്ര സമൂഹത്തെത്ത ഞെട്ടിപ്പിച്ചിരിക്കുകയാണു. നല്ല നാളുകള്‍ വരാനിരിക്കുന്നു എന്ന മുദ്രാവാക്യമുണര്‍ത്തി അത് ജനങ്ങളെക്കൊണ്ട് സ്വാധീനിപ്പിച്ചു അധികാരത്തിലേറി പ്രധാമന്ത്രിയായ നരേന്ദ്രമോദി ചുരുങ്ങിയകാലം കൊണ്ട്, അതായത് മുപ്പത് ദിവസത്തിനുള്ളില്‍ എടുത്ത പല തീരുമാനങ്ങളും ജനങ്ങള്‍ക്ക് ഇരുട്ടടി ആയി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെും ചില കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോള്‍ തന്നെകാര്യങ്ങളുടെ പോക്ക് എവിടേക്കാണെ് ജനങ്ങള്‍ മനസിലാക്കി തുടങ്ങി. പിന്നാലെ കേന്ദ്രമന്ത്രിസഭ എടുത്ത പല തീരുമാനങ്ങളിലൂടെ കാര്യങ്ങള്‍ വ്യക്തമാകുകയും ചെയ്തു. ട്രെയിന്‍ യാത്രാക്കൂലിയും ചരക്കു കൂലിയും കുത്തനെ വര്‍ദ്ധിപ്പിച്ചു. പഞ്ചസാര ഉത്പാദന മേഖലയെ പ്രോത്സാഹിപ്പിക്കുതിനായി ഇറക്കുമതി ചുങ്കം കൂ’ിയതോടെ പഞ്ചസാരയുടെ വിലയും വര്‍ദ്ധിച്ചു. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചികൊണ്ടിരിക്കുന്നു. അതിനു പുറമെ പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെ സബ്‌സിഡി എടുത്തു കളയാനുമുള്ള നീക്കവും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും എന്നതില്‍ സംശയമില്ല. ഒരു പക്ഷേ ഇതായിരിക്കും നല്ല നാളുകള്‍ എന്ന് മോദി ഉദ്ദേശിച്ചിരുത്.

petrol pump2019-ലെ കാര്യങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുതെ് പ്രധാനമന്ത്രി തന്റെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറയുകയുണ്ടായി. അപ്പോഴേക്കും ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരു എല്ലാ സബ്‌സിഡികളും നിര്‍ത്തലാക്കും എാണ് വിലയിരുത്തുത്. വില വര്‍ദ്ധനയിലും, ട്രെയിന്‍ ചാര്‍ജ്ജ് വര്‍ദ്ധനയിലും, പെട്രോളിയം, ഡീസല്‍, പാചകവാതകം വിലക്കയറ്റത്തില്‍ യു. പി. എ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരു ബി. ജെ. പിയും മറ്റ് ഘടക കക്ഷികളും സാമ്പത്തിക, വിദേശകാര്യങ്ങളില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എടുത്ത അതേ നിലപാടുമായി മുന്നോട്ട് പോകും എന്നാണ് ഈ തീരുമാനങ്ങളിലൂടെ വ്യക്തമാകുത്. ഡോ. മന്‍മോഹന്‍സിംഗ് തുടങ്ങിവെച്ച ചിലയിനങ്ങള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക എതാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 30 ദിവസം കൊണ്ട് തെളിയിച്ചു തിരിക്കുന്നു
.
മോദി സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യമെടുത്ത തീരുമാനം വിദേശബാങ്കുകളില്‍ ഇന്‍ഡ്യക്കാര്‍ക്കുള്ള കള്ളപ്പണം കണ്ടെത്തി തിരിച്ചുകൊണ്ടുവരണം. അതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്. ഐ. ടി) നിയമിച്ചുകൊണ്ടുള്ള തീരുമാനം സ്വാഗതാര്‍ഹം തന്റെ മൂന്ന് വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് ഏകദേശം 70,000 കോടിയിലേറം രൂപ വിദേശബാങ്കുകളിലെ അക്കൗണ്ടുകളില്‍ ഉണ്ടൊണ്. എാല്‍ സാധാരണക്കാരന് ലഭിക്കു സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും വെ’ിക്കുറച്ച് അതുവഴി ലഭിക്കു പണം രാജ്യത്തിന്റെ അടിസ്ഥാന വികസനമായ റെയില്‍വേ, ഊര്‍ജ്ജം, റോഡ് എന്നീ മേഖലകളില്‍ ചെലവഴിക്കുക എതാണ് മോദിയുടെ ലക്ഷ്യം. നിരക്കുകൂട്ടിയാലും വേണ്ടില്ല വികസന പുരുഷന്‍ എന്ന പേരുകേട്ട് മോദിക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ജനത്തിന്റെ വോട്ട് വീണ്ടം ലഭിക്കുമൊണ് മോദി എന്ന രാഷ്ട്രീയ ചാണക്യന്റെ ഉള്‍വിളി.

smrithiമുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ അതേപടി നടപ്പിലാക്കുകയാണ് തന്റെ ലക്ഷ്യമെ് കഴിഞ്ഞ 30 ദിവസത്തെ ഭരണ പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ ചില കാര്യങ്ങളില്‍ മോദിക്ക് ആര്‍. എസ്സ്. എസ്സിന്റെ തിട്ടൂരം ആവശ്യമുണ്ട്. പ്രതിരോധ മേഖലയിലും റെയില്‍വേയുടെ വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ ആര്‍. എസ്സ്.എസ്സിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചില്ല. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായുള്ള റെയില്‍വേയില്‍ വിദേശവല്‍ക്കരണം വേണ്ട എന്ന നിഗമനത്തിലാണ് കാരണവര്‍. ആര്‍. എസ്സ്. എസ് പ്രതിരോധ മേഖലയില്‍ നൂറ് ശതമാനം വിദേശ കറന്‍സി നല്‍കി വിദേശത്തുനിന്ന് ആയുധങ്ങള്‍ വരുത്തുതിന് പകരം ആ ആയുധങ്ങള്‍ ഇന്‍ഡ്യയില്‍ നിര്‍മ്മിച്ചാല്‍ മതിയൊണ് മോദി ഗവമെന്റിന്റെ ആശയം. ആര്‍. എസ്സ്. എസ്സും ഇതിനോട് യോജിക്കുന്നു എന്നാണറിവ്. എങ്കിലും ഒരു രാജ്യത്തിന്റെ മര്‍മ്മ പ്രധാനമായ പ്രതിരോധം വിദേശികള്‍ക്ക് തുറന്നുകൊടുക്കുക എത് രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കും എന്നപ്രതിപക്ഷ ആരോപണം തള്ളിക്കളയാനും ഒക്കില്ല. ഈ തീരുമാനം രാജ്യദ്രോഹം എന്നുവരെ വരെ പ്രതിപക്ഷം മുദ്രകുത്തപ്പെടുത്തി കഴിഞ്ഞു. ഭരണമേറ്റ ആദ്യത്തെ നാളുകളില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചില കയ്‌പ്പേറിയ വിവാദങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നു തന്റെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ലൈംഗിക പീഢനവും മറ്റൊരു മന്ത്രി വിദ്യാഭ്യാസയോഗ്യത തെറ്റായി രേഖപ്പെടുത്തി എതും പ്രതിപക്ഷത്തിനെ വളരെ സന്തോഷിപ്പിക്കുകയും അതേപോലെ മോദി സര്‍ക്കാരിന് തലവേദനയും സൃഷ്ടിക്കപ്പെട്ടു. അതേസമയത്ത് മോദി ഗവമെന്റ് നയതന്ത്ര രംഗത്തും വെല്ലുവിളികള്‍ നേരിടുകയാണ്. യുദ്ധം നടക്കു ഇറാക്കില്‍ കുടുങ്ങിക്കിടക്കു ഇന്‍ഡ്യക്കാരെ രക്ഷപെടുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ ഇനിയും വിജയം കണ്ടിട്ടില്ല
.
27nihal1അധികാരത്തിലേറിയ നാള്‍മുതല്‍ തികച്ചും ഒരു സ്വേച്ഛാദിപധിയുടെ രൂപത്തില്‍ താനാണു കേന്ദ്രമന്ത്രിസഭ അല്ലെങ്കില്‍ ഇന്‍ഡ്യന്‍ ഭരണകൂടം എന്ന തത്വമാണ്. ഇനി മുതല്‍ താന്‍ മാത്രമാണ് അധികാരകേന്ദ്രം എന്നു വ്യക്തമാക്കി കഴിഞ്ഞു കഴിഞ്ഞ 30 ദിനം കൊണ്ട്. കേന്ദ്രമന്ത്രിസഭ ഉപസമിതികളെ പാടെ നിരാകരിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള മോദിയുടെ നീക്കവും ഇതിന്റെ ഭാഗമാണെു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുതുന്നു. എല്ലാ മന്ത്രാലയത്തിന്റെയും താക്കോല്‍ സൂക്ഷിപ്പുകാരായ സെക്രട്ടറിമാരെ താന്‍തന്നെനിയമിക്കും എന്ന മോദിയുടെ തീരുമാനം കോഗ്രസ്സിനെ മാത്രമല്ല എന്‍.ഡി.എ. ഘടകകക്ഷികളേയും ചില മുതിര്‍ നേതാക്കളേയും മന്ത്രിമാരേയും അമ്പരപ്പിച്ചിരിക്കുകയാണ്. 100 കോടി രൂപയില്‍ അധികം ചെലവു വരു പദ്ധതി ഫയലുകള്‍ വകുപ്പു സെക്രട്ടറി പ്രധാനമന്ത്രി കാര്യാലയത്തിന്റെ ഉപദേശം തേടാന്‍ അയയ്ക്കണം എന്നാണു നിര്‍ദ്ദേശം വന്നതോടെ മോദി മന്ത്രിസഭ ശരിക്കും ഒരു സ്വേച്ഛാധിപതി മോദിഭരണത്തിലാണൊണു ചില ഘടകകക്ഷികള്‍ വിശേഷിപ്പിക്കുത്.

കഴിഞ്ഞ 30 ദിവസത്തെ മോദി ഭരണത്തെ ഏറ്റവും പേടിക്കുത് നമ്മുടെ സര്‍ക്കാര്‍ദാദമാരാണ് അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍. രാവിലെ 9 മണിക്കുതന്നെ സീറ്റില്‍കാണണം. രാവിലെ 11 മണിക്ക് ഹാജര്‍നില മോദിക്ക് ലഭിച്ചിരിക്കണം. അതുപോലെ ഫയലുകളുടെ തീര്‍പ്പാക്കലും നിലപാടുകള്‍ എടുത്തു എുള്ള വിവരവും. ചില ഉദ്യോഗസ്ഥര്‍ ഇതിനെ അടിയന്തിരാവസ്ഥ എന്നു പറഞ്ഞുതുടങ്ങി. പുത്തനച്ചി പുരപ്പുറം തൂക്കും എാന്നൊരു ചൊല്ലുണ്ട്. അതുപോലെ മോദി എന്ന പുതിയ സര്‍ക്കാര്‍ വരും ദിനങ്ങളില്‍ എന്തെല്ലാം പരിഷ്‌ക്കാരങ്ങള്‍ വരുത്തും എന്ന് കാത്തിരുന്ന് കാണാം.