ഉസ്താദ് അംജദ് അലിഖാന്റെ 6 കോടിയോളം രൂപ വില വരുന്ന സരോദ് നഷ്ടപ്പെട്ടു

single-img
30 June 2014

sarod45 വര്‍ഷമായി സരോദ് വിദ്വാന്‍ ഉസ്താദ് അംജദ് അലിഖാന്‍ ഉപയോഗിക്കുന്ന ആറുകോടിയോളം രൂപ വിലവരുന്ന സരോദ് വിമാനയാത്രയ്ക്കിടെ നഷ്ടമായി. ലണ്ടനില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ബ്രിട്ടീഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് സരോദ് നഷ്ടപ്പെട്ടത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ചയാണ് ലണ്ടനില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഭാര്യയുമൊത്ത് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച് ലഗേജുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിലാണ് സരോദ് നഷ്ടപ്പെട്ടത്. യാത്രക്കാര്‍ക്ക് നഷ്ടമായ ലഗേജുകള്‍തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ലണ്ടന്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.