അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വാദം കേരളം തള്ളി

single-img
29 June 2014

download (3)മുല്ലപ്പെരിയാർ, പറമ്പിക്കുളം, തൂണക്കടവ്, പെരുവരിപ്പാലം തുടങ്ങിയ നാലു ഡാമുകളുടെയും ഉടമസ്ഥാവകാശം കേരളത്തിന് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ്നാടിന്റെ അവകാശവാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഡാമുകൾ സ്ഥിതി ചെയ്യുന്നത് കേരള അതിർത്തിക്കുള്ളിലാണ് എന്നും എന്നാൽ കരാർ പ്രകാരം ഡാമുകളുടെ പ്രവർത്തനവും അറ്റകുറ്റപ്പണിയും തമിഴ്നാടാണ് നടത്തുന്നത് എന്നും മുഖ്യ മന്ത്രി പറഞ്ഞു . അതിനെ ഉടമസ്ഥാവകാശമാണെന്ന് വ്യാഖ്യാനിക്കാനാവില്ല, കരാർ ലംഘിക്കാൻ കേരളം ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വെബ്സൈറ്റുകളിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഡാമുകൾ വെവ്വേറെ കൊടുത്തിട്ടുണ്ട്.

 

നാലു ഡാമുകളും കേരളത്തിന്റെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിവാദങ്ങൾക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.