ഇറാക്കിലെ നഴ്സുമാരുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി
29 June 2014
ആഭ്യന്തര സംഘർഷം നടക്കുന്ന ഇറാക്കിലെ നഴ്സുമാരുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . നഴ്സുമാർ സുരക്ഷിതരാണ് എന്നും അവർക്ക് ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നഴ്സുമാരെ വിമാനത്താവളത്തിൽ എത്തിക്കാനുള്ള വഴികൾ ഇതുവരെ തെളിഞ്ഞിട്ടില്ല എന്നും മറ്റു രാജ്യങ്ങളുടെ അതിർത്തിയിൽ എത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ സാദ്ധ്യതകൾ തേടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.