പ്രധാനാധ്യാപികയോട് പ്രതികാരമനോഭാവമില്ലെന്ന് മുഖ്യമന്ത്രി

single-img
28 June 2014

oommen chandyകോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിള ദേവിയോട് പ്രതികാര മനോഭാവമില്ലെന്ന് ഉമ്മന്‍ ചാണ്ടി. ടീച്ചറുടെ അപേക്ഷയില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കും. നിയമപരമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂളില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി മണിക്കൂറുകള്‍ വൈകിയെത്തി കുട്ടികളെ ബുദ്ധിമുട്ടിച്ചതിനെതിരെ പരോക്ഷമായി പ്രതികരിച്ച അധ്യാപികയെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. 

 

അപ്പീല്‍ നല്‍കിയാല്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് സ്ഥലംമാറ്റത്തിന് വിധേയയായ ഊര്‍മ്മിളാ ദേവി വെള്ളിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അപ്പീല്‍ നല്‍കിയിട്ടുണ്ട്.