നെടുമ്പാശേരിയിൽ ബോംബ് ഭീഷണി

single-img
28 June 2014

cial7നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം  തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. 5.15നും 5.40-നുമിടയില്‍ നാലുവട്ടമാണ് വിമാനത്താവളത്തിലേയ്ക്ക് ഫോണ്‍ സന്ദേശം വന്നത്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി.. സി. ഐ. എസ്. എഫ്. അധികൃതര്‍ വിമാനത്താവളത്തിലെ വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.

 

വെള്ളിയാഴ്ച വൈകിട്ടാണ് ഭീഷണി മുഴക്കി ഫോണ്‍ സന്ദേശം എത്തിയത്.  ജയിലില്‍ ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ആളുകളെ വിട്ടുകിട്ടണമെന്നും ഇല്ലെങ്കില്‍ എയര്‍പ്പോര്‍ട്ട് അല്‍ ക്വയ്ദ ഭീകരര്‍ ആക്രമിക്കുമെന്നുമായിരുന്നു ഭീഷണി.