സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല; രാജ്യസേവനം മാത്രമേ മനസിലുള്ളു: നരേന്ദ്ര മോദി

single-img
27 June 2014

modi...സമീപകാലത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മനസ്സില്‍ രാജ്യസേവനം മാത്രമാണുള്ളത്. അതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ല.

ഭരണമേറ്റ് 100 മണിക്കൂറിനുള്ളില്‍ ആരോപണങ്ങളുടെ പരമ്പരയുണ്ടായി. മുന്‍ സര്‍ക്കാരിന് 100 ദിവസം മധുവിധു കാലമായിരുന്നെങ്കില്‍ തനിക്ക് 100 മണിക്കൂര്‍ പോലും ലഭിച്ചില്ലെന്നും മോദി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒരുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ടുള്ള ബ്ലോഗിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.