ബംഗ്ലാദേശ് പൗരന്‍മാര്‍ക്കുള്ള വീസ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തി

single-img
27 June 2014

44-pakistan-india-nepal-bangladesh65 വയസില്‍ കൂടുതലും 13 വയസില്‍ താഴെയും പ്രായമുള്ള ബംഗ്ലാദേശ് സ്വദേശികള്‍ക്കുള്ള വീസ നിയമത്തില്‍ ഇന്ത്യ ഇളവു വരുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് വീസ നിയമങ്ങളില്‍ ഇളവു വരുത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് സന്ദര്‍ശന വേളയിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിയമപ്രകാരം ഇന്ത്യയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകളുടെ കാലാവധി അഞ്ചു വര്‍ഷമായി വര്‍ധിപ്പിച്ചു. നിലവില്‍ വീസ കാലാവധി ഒരുവര്‍ഷം മാത്രമായിരുന്നു. പുതിയ നിയമത്തിന്റെ ആനുകൂല്യം മുതിര്‍ന്ന പൗരന്‍മാര്‍ക്കും കുട്ടികള്‍ക്കുമായിരിക്കും ലഭിക്കുക.