ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സുള്ളുവെന്ന് മുഖ്യമന്ത്രി

single-img
26 June 2014

Oommen chandy-9സംസ്ഥാനത്ത് ഇനി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇനി പുതുതായി ഒരു ബാറിനും ലൈസന്‍സ് അനുവദിക്കില്ല. അടുത്ത വര്‍ഷം മുതല്‍ ലഹരിവിരുദ്ധ ദിനത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടും. മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാനാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.