പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയ സംഭവം: അധ്യാപികയ്ക്കാണ് വീഴ്ച പറ്റിയതെന്ന് മുഖ്യമന്ത്രി

single-img
26 June 2014

കോട്ടണ്‍ഹില്‍സ് സ്‌കൂളിലെ പ്രധാനാധ്യാപികയെ വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റിയ സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത്. സംഭവത്തില്‍ വീഴ്ച പറ്റിയത് അധ്യാപികയ്ക്കാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അധ്യാപികയ്‌ക്കെതിരേ നടപടി ക്രമം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി എടുത്തത്. ഇനി ഇക്കാര്യത്തില്‍ അന്വേഷണം ഒന്നുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.