മൃഗങ്ങള്‍ക്കുള്ള മരുന്ന് മനുഷ്യരില്‍ പ്രയോഗിച്ചു , സർക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതിയിൽ ഉൾപ്പെട്ട മരുന്നിനു പകരമാണു മൃഗങ്ങൾക്കുള്ള മരുന്ന് കുത്തിവെയ്ച്ചത്

single-img
24 June 2014

Pills photo 590 x 288രാജസ്ഥാനിലെ ജോദ്പൂറില്‍ സ്വകാര്യ ആശുപത്രിയില്‍ മൃഗങ്ങള്‍ക്കുള്ള മരുന്ന് മനുഷ്യരില്‍ പ്രയോഗിച്ചതായി കണ്ടെത്തി .മൃഗങ്ങള്‍ക്ക് നല്‍കുന്ന ‘മിറോപെനം’ എന്ന മരുന്നാണ് ജോദ്പൂരിലെ മധുരദാസ് മാത്തൂര്‍ ഹോസ്പിറ്റലില്‍, മനുഷ്യരില്‍ കുത്തിവെച്ചത്. മൂന്നു ദിവസം മൃഗങ്ങൾക്കുള്ള മരുന്ന് മനുഷ്യരിൽ കുത്തിവെയ്ചതായി കണ്ടെത്തി, ഒരു രോഗിയുടെ കൂട്ടിരിപ്പുകാരനാണ് ഈ തട്ടിപ്പ് കണ്ടത്തെിയത്.ലേബലിന് മേല്‍ എഴുതിയ, ‘മനുഷ്യോപയോഗത്തിനല്ല ‘ എന്ന വാചകം കണ്ട ആള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന്, ആശുപത്രി അധികൃതര്‍ക്കെതിരെ നഗരത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു.

വിതരണക്കാര്‍ തെറ്റായി നല്‍കിയ മരുന്ന് പരിശോധിക്കാതെ ആശുപത്രി ഫാര്‍മസി വഴി വിതരണം ചെയ്തതാണ് ഈ പിഴവിനു കാരണം. വിതരണക്കാരില്‍ നിന്ന് വാങ്ങിയ മുന്നൂറോളം മരുന്നുകുപ്പികളില്‍ ‍149 എണ്ണവും ഇതിനകം തന്നെ രോഗികളില്‍ പ്രയോഗിച്ചുകഴിഞ്ഞു .എന്നാല്‍ കുത്തിവെപ്പിനു വിധേയരായ രോഗികള്‍ക്ക് എട്ടു മണിക്കൂര്‍ കഴിഞ്ഞും അപകടമൊന്നും സംഭവിക്കാത്തതുകൊണ്ട് മരുന്നിന്‍റെ ലേബല്‍ മാറിപ്പോയതാകാം എന്നാണു ആശുപത്രി നിര്‍വ്വാഹകദ്ധ്യക്ഷകന്‍ കൂടിയായ ഡോ. ദീപക് വര്‍മ്മ അറിയിച്ചത്.

സംഭവത്തിൽ രാജസ്ഥാൻ സർക്കാർ ആശുപത്രിയിലെ സ്റ്റോർ കീപ്പറെ സസ്പെൻഡ് ചെയ്തു. ഉന്നതതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്