കള്ളപ്പണം കണ്ടെത്താനായി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന് വിവരങ്ങൾ കൈമാറാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നിർദ്ദേശം നൽകി

single-img
23 June 2014

rbiകള്ളപ്പണം കണ്ടെത്താനായി കേന്ദ്ര സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന് വിവരങ്ങൾ കൈ മാറാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നിർദ്ദേശം നൽകി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും എസ്.ഐ.ടിക്ക് ആവശ്യമായ വിവരങ്ങളും രേഖകളും ഏതു സമയത്തും പ്രാപ്യമാക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് റിസർവ് ബാങ്ക് തിങ്കളാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

 
രാജ്യത്തുനിന്ന് പുറത്തേക്കൊഴുകിയ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാൻ ജഡ്‌ജിമാരും ഉയർന്ന ഉദ്യോഗസ്ഥരുമടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റ് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ച കേസുകളിലും അന്വേഷണം അവസാനിപ്പിച്ച കേസുകളിലും ഇടപെടാൻ എസ്.എ.ടിക്ക് അധികാരമുണ്ട്.