വൈപ്പു പല്ലു മറന്നു , കള്ളന്‍ കുടുങ്ങി

single-img
23 June 2014

Chattering-Teeth-007ലണ്ടന്‍ : വൈപ്പുപല്ല് മോഷണ സ്ഥലത്തുവച്ച് മറന്ന കള്ളന് തന്‍റെ പല്ലു തന്നെ വിനയായി .പല്ലിനെ പിന്തുടർന്നെത്തിയ പൊലീസ് മോഷ്ടാവായ സ്റ്റാൻഫീൽഡ് എന്ന മുപ്പത്തെട്ടുകാരനെ പിടികൂടി അകത്താക്കി.

ലണ്ടനിലെ പടിഞ്ഞാറൻ യോർക്ക്‌ഷെയറിലായിരുന്നു സംഭവം . മോഷണത്തിനെത്തിയ സ്റ്റാൻഫീൽഡ് ഫ്രിഡ്ജിലുണ്ടായിരുന്ന ഐസ്ക്രീമും ബിയറും രുചിക്കാനായി പല്ലുകൾ ഊരിവച്ചു. എന്നാല്‍ രുചിയാസ്വതിക്കുന്നതിനിടെ തന്‍റെ വൈപ്പുപല്ല് തിരികെ എടുക്കുന്ന കാര്യം അയാള്‍ മറന്നു പോയി. മോഷണ സ്ഥലത്ത് പല്ലുകള്‍ കണ്ട കെട്ടിട ഉടമ വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. പല്ലു പരിശോധിച്ച പോലീസ് വേഗം തന്നെ അതിന്‍റെ ഉടമയെയും കണ്ടെത്തി.അങ്ങനെ സ്റ്റാൻഫീൽഡ് കുടുങ്ങി . ഇയാളെ കൂടുതല്‍ വിചാരണ ചെയ്തപ്പോള്‍ സ്റ്റാണ്‍ഫീല്‍ഡ് മയക്കുമരുന്നിന്റെ അടിമയാണെന്ന് പോലീസിന് കണ്ടെത്താനായി .