റെയിൽവേ യാത്ര – ചരക്ക്കൂലി കൂട്ടിയ തീരുമാനം വിഷമകരം, എന്നാൽ ശരിയായ തീരുമാനം : അരുൺ ജെയ്‌റ്റ്‌ലി

single-img
21 June 2014

arunറെയിൽവേ യാത്ര – ചരക്ക്കൂലി കൂട്ടിയ തീരുമാനം വിഷമകരമായിരുന്നു എങ്കിലും ശരിയായ തീരുമാനം എന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി . യാത്രക്കാർക്കു ലഭിക്കുന്ന സൗകര്യങ്ങൾക്ക് പ്രതിഫലം ലഭിച്ചാൽ മാത്രമെ റെയിൽവേയ്ക്ക് പിടിച്ചു നിൽക്കാനാവു എന്നും മന്ത്രി പറഞ്ഞു.

 
യാത്രാക്കൂലിയുടെ സബ്സിഡിഭാരം ചരക്ക് കൂലിയിൽ നിന്നാണ് നികത്തി കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ചരക്ക് കൂലി വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ട്. റെയിൽവേയെ കടബാദ്ധ്യതയിലേക്ക് തള്ളി വിടണോ അതോ നിരക്ക് വർദ്ധിപ്പിക്കണോ എന്നതായിരുന്നു സർക്കാരിനു മുന്നിലുണ്ടായിരുന്ന രണ്ടു വഴികൾ അദ്ദേഹം പറഞ്ഞു . ലഭിക്കുന്ന സൗകര്യങ്ങൾക്ക് പര്യാപ്തമായ നിരക്ക് ഈടാക്കിയാൽ മാത്രമെ റെയിൽവേയ്ക്ക് പിടിച്ചു നിൽക്കാനാവു- ജെയ്‌റ്റ‌ലി ചൂണ്ടിക്കാട്ടി.