ചീഫ് സെക്രട്ടറിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ്

single-img
20 June 2014

Achuthanandan_jpg_1241752fപ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചു. ചീഫ് സെക്രട്ടറി അഴിമതിയില്‍ മുഖ്യമന്ത്രിയുടെ തേരാളിയാണെന്നാണ് വി.എസ്. പറഞ്ഞത്. പാറ്റൂരില്‍ റവന്യു ഭൂമി കയ്യേറിയ ഫ്‌ളാറ്റ് ഉടമക്ക് അനുകൂലമായി ചീഫ് സെക്രട്ടറി നിലപാടെടുത്തു. എട്ടു കോടി രൂപ വിലപിടിപ്പു വരുന്ന 17 സെന്റ് സ്ഥലമാണ് സ്വകാര്യ ഫ്‌ളാറ്റ് ഉടമ കൈയേറിയതെന്നും അദ്ദേഹം പറഞ്ഞു.

സ്വീവേജ് പൈപ്പ് കടന്നു പോകുന്ന സര്‍ക്കാര്‍ ഭൂമിയാണെന്നും ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ റവന്യു വകുപ്പ് അനുകൂലമായി ഉത്തരവിറക്കിയതായുമുള്ള ചീഫ് സെക്രട്ടറിക്കെതിരെയുള്ള ആരോപണങ്ങള്‍ വിഎസ് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.