സോഷ്യല്‍ മീഡിയയില്‍ ഹിന്ദി വേണ്ട, ഇംഗ്ലീഷ് തന്നെ മതി: മോദിക്ക് ജയലളിത കത്തയച്ചു

single-img
20 June 2014

JAYALALITHAഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലെ സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ ഹിന്ദിയില്‍ പോസ്റ്റ് നല്കണമെന്ന നിര്‍ദേശത്തിനെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിര്‍ദേശം പിന്‍വലിക്കണമെന്നും സോഷ്യല്‍ മീഡിയകളിലെ ഭാഷ ഇംഗ്ലീഷ് തന്നെയാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

ഹിന്ദിക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നത് വൈകാരികമായ വിഷയമാണ്. തമിഴ്ജനതയ്ക്ക് അത് ഉള്‍ക്കൊള്ളാനാകില്ലെന്നും ജയലളിത കത്തില്‍ പറയുന്നു. നേരത്തെ ഹിന്ദിക്ക് പ്രാധാന്യം നല്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും രംഗത്തെത്തിയിരുന്നു.