കുപ്രസിദ്ധനായ “ബ്രാ” മോഷ്ടാവ് പിടിയിൽ.പിടിയിലായത് ഇറ്റലിയിലെ “ബ്രാ” സിറ്റിയിൽ വെച്ച്

single-img
20 June 2014

774941439374278983ഇറ്റലിയിലെ കുപ്രസിദ്ധനായ “ബ്രാ” മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നതായിരുന്നു 28 കാരന്റെ വിനോദം.മട്ടുപ്പാവുകളിൽ ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ മോഷണം പോയി തുടങ്ങിയതോടെയാണു സ്ത്രീകൾ പരാതി നൽകാൻ ആരംഭിച്ചത്.രാത്രികാലങ്ങളില്ലായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്

ഇറ്റലിയിലെ “ബ്രാ” സിറ്റിയിൽ നിന്നാണു ഇയാൾ അറസ്റ്റിലായി എന്നുള്ളതാണു മറ്റൊരു രസകരമായ വസ്തുത.ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വീട് നിറയെ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ ശേഖരമാണു പോലീസ് കണ്ടെത്തിയത് എന്നാണു ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്

മുൻ കാമുകിയെ പീഡിപ്പിച്ച കേസിലും അറസ്റ്റിലായ യുവാവ് പ്രതിയാണു