ലോകകപ്പ് ഫുട്‌ബോളിനിടെ വൈദ്യുതി പോയി; കെഎസ്ഇബി ഓഫീസിനുനേരേ ആരാധകരുടെ കല്ലേറ്

single-img
20 June 2014

bp1eyghderലോകകപ്പ് മത്സരത്തിനിടെ കറന്റ് പോയതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം ഫുട്ബോൾ പ്രേമികൾ കെഎസ്ഇബി ഓഫീസിനുനേരേ കല്ലേറു നടത്തി.കണ്ണൂരിലെ ചെട്ടിപ്പീടികയിൽ ആണു സംഭവം.ഒരു ഓട്ടോയിലും നാലു ബൈക്കിലുമായെത്തിയ 15അംഗ സംഘമാണ് ഓഫീസിനുനേരേ കല്ലേറുനടത്തിയത്. ഓഫീസിന്റെ ജനല്‍ചില്ലുകളും കംപ്യൂട്ടര്‍ പ്രിന്ററും തകര്‍ന്നിട്ടുണ്ട്. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നു.

അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ കെ.എസ്.ഇ.ബി ഓഫീസിലേക്ക് ഫോണ്‍ വന്നിരുന്നതായി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാര്‍ അറ്റക്കുറ്റപ്പണി നടത്തുന്ന സമയത്ത് തന്നെയാണ് അക്രമം നടന്നതെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.സംഭവത്തിൽ കെഎസ്ഇബി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ പരാതിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.