സിനിമ മേഖലയിൽ ഉള്ളവരുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി ചാറ്റിങ്ങ്: ഒരാൾ പിടിയിൽ

single-img
19 June 2014

dtgnjhdtgnjപ്രമുഖരുടെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ഫേസ് ബുക്ക് സല്ലാപം നടത്തിയ ആൾ പൊലീസ് പിടിയിലായി. വൈപ്പിന്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളി മാതിരപ്പിള്ളില്‍ ആന്റണി കുര്യനെ(37)യാണു മരട് പൊലീസ് പിടികൂടിയത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ സ്ത്രീകളുമായി സല്ലപിച്ചിരുന്നത്.ബെന്നിയുടെ നാട്ടുകാരനായ ഇയാള്‍ ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണു

വ്യാജ പ്രൊഫൈൽ നിർമ്മിച്ച ശേഷം സിനിമ, ബിസിനസ്‌, രാഷ്‌ട്രീയം, പോലീസ്‌ തുടങ്ങിയ മേഖലകളിലെ നിരവധി ആളുകളുമായി സൗഹൃദത്തിലാകുകയും യഥാര്‍ഥ ബെന്നി പി. നായരമ്പലം എന്ന രീതിയില്‍ ചാറ്റ്‌ ചെയ്യുകയുംയ ചെയ്‌തു.

സ്‌ത്രീകളുമായി സൗഹൃദം സ്‌ഥാപിക്കാനായിരുന്നു ആന്റണി കുര്യനു താല്‍പര്യം. വഴിവിട്ട ചാറ്റിംഗില്‍ സംശയം തോന്നിയ വൈറ്റില സ്വദേശിയായ വീട്ടമ്മ സിനിമാ മേഖലയിലുള്ള സുഹൃത്തുവഴി ബെന്നി പി. നായരമ്പലവുമായി സമ്പര്‍ക്കം സ്‌ഥാപിക്കുകയും ബെന്നി പി. നായരമ്പലത്തിനു ഫേസ്‌ ബുക്ക്‌ അക്കൗണ്ടില്ലെന്ന്‌ അറിയുകയും ചെയ്തു.

തുടര്‍ന്നു ബെന്നി പി. നായരമ്പലം മരട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈറ്റിലയിലെ വീട്ടമ്മയെ കൊണ്ടു ഇയാളെ വിളിപ്പിച്ച് തന്ത്രപരമായാണു പൊലീസ് ഇയാളെ പിടികൂടിയത്. വീട്ടമ്മയെ കാണുന്നതിനായി എറണാകുളം സുഭാഷ് പാര്‍ക്കിനു സമീപം വിളിച്ചുവരുത്തുകയായിരുന്നു.അവിടെ മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ സംഘം ഇയാളെ അറസ്റ്റ് ചെയ്തു